ഇത് ധൂര്‍ത്തില്ലാതെ ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭം -വി.എസ്. അച്യുതാനന്ദൻ
text_fieldsകോഴിക്കോട്: ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്ന് ഭരണ പരിഷ്ക ാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വി.എസ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
താനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയാറായി മുന്നോട്ട് വരുന്നു.
ഈ ഐക്യവും കൂട്ടായ്മയുമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയമെന്നും അതില്‍ വിള്ളല്‍ വീഴാതെ ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണമെന്നും വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.