വിജയരാഘവെൻറ നിലപാടിനെ മതേതരകേരളം തള്ളിക്കളയും -മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: പാലാ ബിഷപ്പിെൻറ വിവാദ പ്രസ്താവനയെ തുടർന്ന് കലുഷിതമായ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ പരസ്പര വിശ്വാസവും സൗഹർദവും വളർത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ശ്രമങ്ങളെ വർഗീയമായി ചിത്രീകരിക്കുന്ന സി.പി.എം െസക്രട്ടറി എ. വിജയരാഘവെൻറ നിലപാടിനെ മതേതരകേരളം തള്ളിക്കളയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ബിഷപ്പിെൻറ പ്രസ്താവനയിൽ ആകുലരായ സമുദായത്തെ ആശ്വസിപ്പിക്കുകയോ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയോ ചെയ്യാതെ കുറ്റകരമായ നിസ്സംഗത പാലിച്ച കേരള സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന െസക്രട്ടറിയുടെ ലക്ഷ്യം വ്യക്തമാണ്.
സർക്കാർ നിർവഹിക്കാതെ പോയ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സമുദായങ്ങൾ തമ്മിൽ സംശയവും വെറുപ്പും വളർത്തി രാഷ്ട്രീയ മുതലെടുപ്പുനടത്താനുള്ള സി.പി.എം നീക്കം കേരളത്തിൽ വിലപ്പോവില്ല. രാജ്യത്ത് ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തിെൻറ കേരളത്തിലെ പ്രയോക്താക്കളാകാനാണ് സി.പി.എം മുൻകാലങ്ങളിലും ശ്രമിച്ചിട്ടുള്ളത്. സമാധാനവും സൗഹാർദവും മുന്നോട്ടു കൊണ്ടുപോകാനുള്ള കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും എല്ലാശ്രമങ്ങൾക്കും ലീഗ് അകമഴിഞ്ഞ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.