സച്ചാർ കമ്മിറ്റി സ്കീം നടപ്പാക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് കുഞ്ഞാലിക്കുട്ടി, സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ഐ.എൻ.എൽ
text_fieldsതിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തിൽ സച്ചാർ കമ്മിറ്റി സ്കീം നടപ്പാക്കാൻ പ്രത്യേക സെല്ലോ ബോർഡോ രൂപവത്കരിച്ച് പിന്നാക്കമായ മുസ്ലിം സമുദായത്തിന് ആനുകൂല്യം നൂറുശതമാനം നൽകണമെന്ന് മുഖ്യമന്ത്രിയുടെ േ സർവകക്ഷി യോഗത്തിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾക്ക് പൊതുവായി നൽകുന്ന ആനുകൂല്യങ്ങൾ സെൻസസ് അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി അർഹതയുള്ളവർക്ക് നൽകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ സമുദായ സ്പർധ ഒഴിവാക്കാനും ആനുകൂല്യങ്ങൾ നൽകുന്നതിലെ സുതാര്യത ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ഐ.എൻ.എൽ
റദ്ദാക്കപ്പെട്ട മുസ്ലിം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പദ്ധതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിൽ ആവശ്യപ്പെട്ടു. സച്ചാർ റിപ്പോർട്ട് അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി 2008ൽ രൂപംകൊടുത്ത ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകളിലേക്കുള്ള 15000ത്തോളം കുട്ടികളുടെ സ്കോളർഷിപ്പാണ് കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായി ഇപ്പോഴും പിന്നാക്കം നിൽക്കുന്ന ജനസമൂഹത്തിെൻറ ശാക്തീകരണ വഴിയിലെ കനത്ത ആഘാതമാണ് വിധി. കോടതി തീർപ്പ് ഉടൻ തിരുത്തപ്പെടേണ്ടതുണ്ട്. വിദഗ്ധ സമിതിയുണ്ടാക്കി വിഷയത്തിെൻറ വിവിധ മാനങ്ങൾ പഠിച്ച് സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അന്തസ്സത്ത ചോർന്നുപോകാത്ത ബദൽ സ്കീമിന് എത്രയും പെെട്ടന്ന് രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.