ഏക സിവില്‍കോഡ്: മുസ് ലിം സംഘടനകളുടെ യോഗം 29ന്
text_fieldsമലപ്പുറം: ഏകസിവില്‍കോഡ് വിഷയത്തില്‍ ഷാബാനു കേസിനെ അനുസ്മരിപ്പിക്കും വിധം ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചതായി ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദും അറിയിച്ചു. ഇതിന്‍െറ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ ഈമാസം 29ന് രാവിലെ 11ന് കോഴിക്കോട് മറീന ഹോട്ടലില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം ചേരും.
സംഘടനകളുടെ കൂട്ടായ്മയില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഏകസിവില്‍ കോഡിന്‍െറ പരിണതി അനുഭവിക്കുന്ന എല്ലാ മത വിഭാങ്ങളുമായും മതേതര രാഷ്ട്രീയ കക്ഷികളുമായും ഒത്തുചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കും. മുത്തലാഖ് വിഷയം പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ഇതില്‍ രാഷ്ട്രീയ കൈക്കടത്തല്‍ അംഗീകരിക്കില്ളെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ലാഘവപൂര്‍വം യു.എ.പി.എ ചുമത്തുന്ന നടപടി അവസാനിപ്പിക്കണം. യു.എ.പി.എ ഒരുകേസിലും ചുമത്തരുതെന്നാണ് ലീഗിന്‍െറ അഭിപ്രായം. പ്രകോപനപരമായ പ്രസംഗത്തിന്‍െറ പേരില്‍ മുജാഹിദ് നേതാവ് ഷംസുദ്ധീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ മറ്റു പലരുടെയും പ്രകോപന പ്രസംഗങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്നതായും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.