മുസ്ലിംലീഗ് സംഘം ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചു
text_fieldsന്യൂഡൽഹി: കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലെ ദലിത് പെൺകുട്ടിയുടെ വീട് മുസ്‌ലിം യൂത്ത്ലീഗ് സംഘം സന്ദർശിച്ചു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി, യൂത്ത്ലീഗ് നേതാക്കളായ ഫൈസൽ ബാബു, അഹമ്മദ് സാജു, ഷമീർ ഇടിയാട്ടയിൽ, ഷിബു മീരാൻ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിന് യൂത്ത്ലീഗ് എല്ലാ പിന്തുണയും അറിയിച്ചു.
''മരിക്കുന്നതുരെ അവൾ എെൻറ മാത്രം മകളായിരുന്നെങ്കിൽ ഇപ്പോൾ ഈ നാട്ടിലെ ഓരോ മനുഷ്യസ്നേഹിയും അവളെ മകളായും സഹോദരിയായും കാണുന്നു. നിങ്ങളൊക്കെ ഞങ്ങളെ തേടി വരുന്നു.. പ്രതികൾ ശിക്ഷിക്കപ്പെടുക എന്നതാണ് ഇനി അവൾക്കു വേണ്ടി ചെയ്യാനുള്ളത്''- പെൺകുട്ടിയുടെ പിതാവ് ഓംപ്രകാശിെൻറ വാക്കുകൾ യൂത്ത്ലീഗ് മുൻ സംസ്ഥാന സെക്രട്ടറി സി.കെ.സുബൈർ ഫേസ്ബുക്കിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.