പ്രവാസി വാക്സിൻ: മുസ്ലിം ലീഗ് എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: കേരളത്തിൽ വൻ തോതിലുള്ള വാക്സിൻ ദൗർലഭ്യം വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കിയതിന് പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡാവിയയെ കണ്ട് ആവശ്യപ്പെട്ടു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ കഴിയാതെ സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് വലിയ തോതിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെന്നും ഈ വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇരുവരും അറിയിച്ചു.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സൗദിയിൽ ക്വാറെൻറെൻ ഇല്ലാതെ ഇറങ്ങാമായിരുന്നെങ്കിൽ ഇന്ത്യ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ തവക്കൽനാ എന്ന ആപ്പിൽ സ്വീകരിക്കാത്തതിെൻറ ഫലമായി അവർക്ക് വീണ്ടും ക്വാറൈൻറനിൽ പോകേണ്ട സാഹചര്യം വരുകയാണ്. കോവാക്സിന് സൗദി പോലുള്ള രാജ്യങ്ങളിൽ അനുമതി ലഭിക്കാത്തതു കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മുസ്ലിം ലീഗ് എം.പിമാർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് എം.പിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.