പി.എസ്.സി നിയമനം: ഒമ്പതിന് ലീഗ് വഖഫ് സംരക്ഷണ സമ്മേളനം
text_fieldsമലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഈമാസം ഒമ്പതിന് മുസ്ലിം ലീഗ് കോഴിക്കോട്ട് വഖഫ് സംരക്ഷണ സമ്മേളനം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച മലപ്പുറത്ത് ചേര്‍ന്ന നേതൃയോഗ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്താണ് പ്രതിഷേധ സംഗമം. വഖഫ് ബോര്‍ഡിെൻറ അധികാരത്തില്‍ കൈകടത്തി നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വഖഫ് കേന്ദ്ര നിയമമാണ്. ഇന്ത്യയൊട്ടാകെ ഇതിന് പ്രത്യാഘാതമുണ്ടാകും.
മറ്റൊരു സംസ്ഥാനത്തും ഈ രീതി നിലവിലില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കിയാല്‍ വലിയ ദോഷം ചെയ്യും. ഇതിെൻറ അപകടം മനസ്സിലാക്കിയാണ് ലീഗ് സമരമുഖത്ത് ഉറച്ചുനില്‍ക്കുന്നത്. വിഷയത്തില്‍ ലീഗ് ഒരു വിട്ടുവീഴ്ചക്കും തയാറല്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടരുെതന്ന ന്യായമായ ആവശ്യത്തെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നത് എതിര് ചേരിയിലുള്ളവരാണ്.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പുനഃപരിശോധിക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ തിരുത്തുന്നത് വരെ സമര പരിപാടികള്‍ ശക്തിപ്പെടുത്തും. അതേസമയം, പള്ളികളിൽ നടത്താനിരുന്ന ബോധവത്കരണത്തെയും മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടുമുള്ള ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ. സലാം, എം.എൽ.എമാരായ കെ.പി.എ. മജീദ്, എം.കെ. മുനീര്‍, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്, സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.