Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ ക്ഷേമ...

ന്യൂനപക്ഷ ക്ഷേമ പദ്ധതി: ഹൈകോടതി വിധി വസ്​തുതകൾ മനസ്സിലാക്കാതെ -മുസ്​ലിം ലീഗ്​

text_fields
bookmark_border
ന്യൂനപക്ഷ ക്ഷേമ പദ്ധതി: ഹൈകോടതി വിധി വസ്​തുതകൾ മനസ്സിലാക്കാതെ -മുസ്​ലിം ലീഗ്​
cancel

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട കേരള ഹൈകോടതി വിധി വസ്തുതകൾ മനസ്സിലാക്കാതെയും സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കാതെയാണെന്നും മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. യാഥാർത്ഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇത്തരമൊരു നിരീക്ഷണത്തിന് കോടതിയെ പ്രേരിപ്പിച്ചത്.

ജസ്​റ്റിസ്​ സച്ചാർ കമീഷൻ റിപ്പോർട്ട്​ നടപ്പാക്കാൻ കേരളത്തിൽ രൂപവത്​കരിച്ച പാലോളി കമ്മിറ്റി ശുപാർശ പ്രകാരം മുസ്​ലിം വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി ഉണ്ടാക്കിയ സംവിധാനം പിന്നീട് ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കവിഭാഗക്കാർക്ക് 20 ശതമാനം നൽകി വിപുലീകരിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്​ലിം പ്രാതിനിധ്യം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്ന് സച്ചാർ കമീഷൻ ശുപാർശകൾ പ്രകാരമുള്ള ഈ പദ്ധതി മുസ്​ലിംകൾക്ക്​ വേണ്ടി മാത്രമുള്ളതാണ്.

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തി​െൻറ പ്രശ്നങ്ങൾ പഠിക്കാൻ ജെ.ബി. കോശി കമീഷനെ നിയമിച്ചിട്ടുണ്ട്. വിവിധ സമുദായങ്ങൾക്ക്​ പ്രത്യേകമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ മറ്റുള്ളവർക്ക് കൂടി വീതം വെക്കുന്നത് ആദ്യ അനുഭവമാണെന്നും അദ്ദേഹം ​വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - iuml statement on minority welfare schemes
Next Story