നാദാപുരം കുമ്മങ്കോട് ലീഗിന് ജയം: സി.പി.എം-എസ്.ഡി.പി.ഐ പിന്തുണയുള്ള സ്ഥാനാർഥിക്ക് പരാജയം
text_fieldsകോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ 17ാം വാർഡിൽ എസ്.ഡി.പി.ഐ പിന്തുണയോടെ മത്സരിച്ചഎൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് തോൽവി. ലീഗ് സ്ഥാനാർഥിയായ സുമയ്യ പാട്ടത്തിലാണ് ഇവിടെ വിജയിച്ചത്.
നാദാപുരം ഗ്രാമപഞ്ചായത്ത് കുമ്മങ്കോട് ഈസ്റ്റിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണയെ ചൊല്ലിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഇടതു - വലത് പോർവിളിയായി മാറിയിരുന്നു. 17ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി ടി.വി. മുഹ്സിനയാണ് മത്സരിക്കുന്നത്. മുഹ്സിനക്ക് എൽ.ഡി.എഫ് പിന്തുണ നൽകിയതിന് പിന്നാലെ എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിയത്.
കഴിഞ്ഞ തവണ ഇൗ വാർഡിൽ മത്സരിച്ച് എസ്.ഡി.പി.ഐ 209 വോട്ട് നേടിയിരുന്നു. വാർഡിനോട് ഗ്രാമപഞ്ചായത്ത് കാലങ്ങളായി നടത്തുന്ന വിവേചനമാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കാരണമെന്നാണ് എസ്.ഡി.പി.ഐ വിശദീകരിച്ചിരുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം.
മുഹ്സിന ഉൾപ്പെടെ ആറ് സ്വതന്ത്രരാണ് പഞ്ചായത്തിൽ മുന്നണിയുടെ പിന്തുണയോടെ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് പക്ഷം. സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടാണ് വാർഡിലെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തിയിരുന്നത്. പ്രചാരണം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.