വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെ കുറ്റപത്രം
text_fieldsപെരുമ്പാവൂര്‍: വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന് മോഹന്‍ ലാലിനെതിരെ വനംവകുപ്പ് കുറുപ്പംപടി മജിസ് ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്കി. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനാണ് വനംവകുപ്പ് കുറ ്റപത്രം സമര്‍പ്പിച്ചത്.
2012ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെ ഹൈകോടതി വിമര്‍ശിച ്ചിരുന്നു. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചക്കകം അറിയിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ജൂണിലാണ് മോഹന്‍ലാലിെൻറ തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിെൻറ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം െവക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കുറ്റപ്പത്രത്തിെൻറ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ നമ്പറിട്ടില്ലെന്ന കാരണത്താല്‍ നല്‍കാനാവില്ലെന്ന് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.