മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഇന്ന് ഹൈകോടതിയിൽ
text_fieldsചലചിത്രതാരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് ഇന്ന് ഹൈകോടതിയിൽ. പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
2012ലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം. റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്‍റെ ഉടമസ്ഥ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നത് വിചാരണയിലൂടെ കണ്ടെത്തണമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
മോഹൻലാലിന്‍റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.