കർഷകരുടെ വിഷമഘട്ടങ്ങളിൽ സർക്കാർ കൂടെയുണ്ടാകുമെന്ന് ജെ. ചിഞ്ചുറാണി
text_fieldsതിരുവനന്തപുരം: കർഷകരുടെ വിഷമഘട്ടങ്ങളിൽ സർക്കാർ കൂടെയുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ചർമ്മമുഴ രോഗം ബാധിച്ച് കന്നുകാലികൾ മരണപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായകരുന്നു മന്ത്രി.
വിവിധ ജില്ലകളിലായി പശുക്കളും കിടാരികളും കന്നു കുട്ടികളുമായി ആകെ 854 കന്നുകാലികൾ മരണപ്പെട്ടു. നഷ്ടമായ പശുവിന് 30,000 രൂപ, കിടാരിക്ക് 16,000 രൂപ, കന്നുക്കുട്ടിക്ക് 5,000 രൂപ എന്നീ നിരക്കുകളിലാണ് സാമ്പത്തിക സഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 146 കർഷകർക്കാണ് ധനസഹായം വിതരണം ചെയ്തത്.
അടുത്ത ദിവസങ്ങളിൽ തന്നെ മറ്റുള്ള ജില്ലകളിലും ധനസഹായ വിതരണം നടത്തുമെന്നും, ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച ഉരുക്കളുടെ ഉടമസ്ഥർക്ക് രാജ്യത്ത് ആദ്യമായി ധനസഹായം നൽകുന്നത് കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ്. സുനിത, മൃഗസംരക്ഷണ വകുപ്പ്
അഡീഷണൽ ഡയറക്ടർമാരായ ഡോ.കെ. സിന്ധു, ഡോ. ഡി.കെ വിനുജി എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചർമ്മമുഴ രോഗത്തെ കുറിച്ച് ഡോ. അപർണയുടെ നേതൃത്വത്തിൽ കർഷകകർക്കായി സെമിനാറും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.