പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മേഴ്സിക്കുട്ടിയമ്മ
text_fieldsകൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി പ്ളാന്‍റിനെതിരെ ജനങ്ങൾ നടത്തിവന്ന സമരത്തിന് നേരെ ലാത്തിചാർജ്ജ് നടത്തിയ പൊലീസ് നടപടി തെറ്റായിപ്പോയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ല. കഴിഞ്ഞ ദിവസം താനുൾപ്പടെ പങ്കെടുത്ത് നടത്തിയ ചർച്ചയിൽ ഐ.ഒ.സിയിലെ നിർമാണ പ്രവർത്തങ്ങൾ നിർത്തിവെക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നില്ല. ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണ ശാലക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പെന്നാണ് സമരസമിതി അറിയിച്ചിരുന്നത്. തീരുമാനങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് മേഴ്സിക്കുട്ടിയമ്മ ഇതിന് നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.