മന്ത്രിക്കും എസ്.പിക്കും ഗതാഗതതടസ്സം: ഒരു പൊലീസുകാരനുകൂടി സസ്പെൻഷൻ
text_fieldsശാസ്താംകോട്ട: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും പിന്നാലെയെത്തിയ കൊല്ലം റൂറൽ പൊലീസ് മേധാവി ആർ. ഹരിശങ്കറും കൊല ്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകരക്ക് സമീപം ഗതാഗതക്കുരുക്കിൽെപട്ട സംഭവത്തിൽ ഒരു പൊലീസുകാരനുകൂടി സസ്പെൻഷൻ. അസി.സബ് ഇൻസ്പെക്ടർ ഉൾപ്പെടെ സംഭവത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ നാലായി.
കൊല്ലം റൂറൽ സ ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തെ വയർലെസ് ചുമതലയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് ലോറൻസിനെയാണ് രണ്ടാംഘട്ടമായി റൂറൽ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. മന്ത്രിയുടെ ഗതാഗതം സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച പത്തനംതിട്ടജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് കുന്നത്തൂർ ഐവർകാലയിൽ സി.പി.എം മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ സഹോദരൻ ആർ. ഗോവിന്ദപ്പിള്ളയുടെ മരണാനന്തരചടങ്ങിൽ സംബന്ധിക്കാൻ പോവുകയായിരുന്നു മന്ത്രി.
ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു റൂറൽ പൊലീസ് മേധാവി. ഇരുവരുടെയും വാഹനങ്ങൾ അടുത്തടുത്ത സമയങ്ങളിൽ 10 മിനിറ്റിലധികം മയ്യത്തുംകരയിൽ ഗതാഗതക്കുരുക്കിൽപെട്ട് കിടന്നു. മയ്യത്തുംകരയിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയവരുടെ വാഹനങ്ങൾ റോഡിൽ തോന്നുംപടി പാർക്ക് ചെയ്തതാണ് ഗതാഗതക്കുരുക്കിന് കാരണം.
മന്ത്രിയുടെ യാത്രാപരിപാടി നേരത്തേ അറിയിച്ചിട്ടും സംരക്ഷണം ഒരുക്കാത്തതും പാത സുഗമമാക്കാത്തതുമാണ് പൊലീസ് മേധാവിയെ ചൊടിപ്പിച്ചത്. അദ്ദേഹവും ഗതാഗതക്കുരുക്കിൽെപട്ടത് നീരസം വർധിപ്പിച്ചു. ഉടൻതന്നെ വയർലെസ് വഴി അദ്ദേഹം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അസി. സബ് ഇൻസ്പെക്ടർ (ജില്ല സ്പെഷൽ ബ്രാഞ്ച്) നുഖ്യുദ്ദീൻ, സീനിയർ സി.പി.ഒ എസ്. ഹരിലാൽ, പാറാവ് നിന്ന സി.പി.ഒ രാജേഷ് ചന്ദ്രൻ എന്നിവരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാനടപടിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേര് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിൽ സി.പി.എം നേതൃത്വം അതൃപ്തിയിലാണ്. മന്ത്രി നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് ഇവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.