ദുരിതദിനങ്ങൾക്കൊടുവിൽ ജാക്സനും ബെൻസനും അൽസഫയുടെ തണലിൽ
text_fieldsകാളികാവ് (മലപ്പുറം): 51 ദിനരാത്രങ്ങൾക്കൊടുവിൽ, ഇരട്ട സഹോദരൻമാരായ ജാക്സണും ബെൻസണും കാളികാവ് അൽ സഫ ആശുപത്രിയുടെ തണലിൽ. പോർചുഗലിലെ ലിബ്സണിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയ ഇവർ കണക്ഷൻ ഫ്ലൈറ്റിൽ ദുബൈ വിമാനത്താവളം വഴിയായിരുന്നു യാത്ര. യൂറോപ്പിൽനിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര അനുമതി നൽകുന്നില്ലെന്ന വിവരം ദുബൈയിലെത്തിയപ്പോഴാണറിയുന്നത്. തുടർന്ന് വിമാനത്താവളത്തിലും ഹോട്ടലുമായി കഴിച്ചുകൂട്ടി.
വ്യാഴാഴ്ചത്തെ ആദ്യ വിമാനത്തിലെത്തിയ ഇവർ വെള്ളിയാഴ്ച പുലർച്ചയോടെയാണ് അൽ സഫയിലെത്തിയത്. തിരുവനന്തപുരം കറിങ്കുളം പുതിയതുറ സ്വദേശികളാണ്. േകാവിഡ് പരിശോധനഫലം നെഗറ്റീവാണെന്നറിഞ്ഞെങ്കിലും ക്വാറൻറീന് ശേഷമാണ് നാട്ടിലേക്ക് മടങ്ങാനാവുക. ടിക്കറ്റ് ചെലവുകൾ വഹിക്കുന്നത് ഇന്ത്യൻ കോൺസുലേറ്റാണ്. ഇവർ ഉൾപ്പെടെ 21 ഇന്ത്യക്കാരാണ് പോർചുഗലിൽ വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഭക്ഷണത്തിനുപോലും അലഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിമാനത്താവളം അധികൃതരും ഇടപെട്ട് ഇവരെ വിമാനത്താവളത്തിനുള്ളിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.