Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂക്കും വായും...

മൂക്കും വായും അടക്കുന്നതാണ്​ കട അടക്കുന്നതിനേക്കാൾ നല്ലത്​ -ജേക്കബ്​ പുന്നൂസ്​

text_fields
bookmark_border
മൂക്കും വായും അടക്കുന്നതാണ്​ കട അടക്കുന്നതിനേക്കാൾ നല്ലത്​ -ജേക്കബ്​ പുന്നൂസ്​
cancel

തിരുവനന്തപുരം: ലോക്​ഡൗൺ ​െകാണ്ടുമാത്രം കോവിഡിനെ തടയാൻ കഴിയില്ലെന്ന്​ മുൻ ഡി.ജി.പി ജേക്കബ്​ പുന്നൂസ്​. മൂക്കടക്കലും വായടക്കലും ആണ് കട അടക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

അടച്ചുപൂട്ടലിനുവേണ്ടി നാം വിഭവശേഷി വിനിയോഗിക്കുകയും വരുമാന നഷ്ടം സഹിക്കുകയും ചെയ്യുന്നുണ്ട്​. എന്നാൽ, മാസ്ക് ധരിക്കുന്നതിലൂടെയും അകലം പാലിക്കലിലൂടെയും ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും അടച്ചുപൂട്ടൽ നൽകില്ല എന്നത് വ്യക്തം. ആർക്കും ആരിൽ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയിൽ, എല്ലാവരും എപ്പോഴും മാസ്ക് ധരിക്കുന്നതും​ അകലം പാലിക്കുന്നതും നടപ്പാക്കാനാണ് പൂർണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടത്.

ഈ രോഗത്തി​െൻറ പ്രത്യേക സ്വഭാവം കാരണമാണ്​ അടച്ചുപൂട്ടൽ ഫലപ്രദമാകാത്തത്​. ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി രോഗികളെങ്കിലും സമൂഹത്തിൽ ഉണ്ട്. അവർ പോലും അറിയാതെ അവർ വീടുകളിലും അയൽ പ്രദേശത്തും രോഗം പടർത്തിക്കൊണ്ടേയിരിക്കും. ഒരു പരിധി കഴിഞ്ഞാൽ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തിൽനിന്നും ദാരിദ്ര്യക്കെണിയിൽനിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം. അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത് -മുൻ ജേക്കബ്​ പുന്നൂസ് ​അഭിപ്രായപ്പെട്ടു.

ജൂലൈ 15ന്​ ഇദ്ദേഹം എഴുതിയ കുറിപ്പിൽ, ആഗസ്​ത്​ പകുതിയോടെ സംസ്​ഥാനത്ത്​ കോവിഡ്​ കേസുകൾ 40000 ആകും എന്ന്​ പ്രവചിച്ചിരുന്നു. ജൂലൈ ആദ്യവാരത്തിലെ നിരക്ക് അടിസ്​ഥാനമാക്കിയായിരുന്നു ഇത്​. നിലവിലെ സ്​ഥിതിയിൽ ആഗസ്​ത്​ 15ന്​ രോഗികളുടെ എണ്ണം 41000 ആകുമെന്നും പുതിയ കുറിപ്പിൽ ജേക്കബ്​ പുന്നൂസ് പറഞ്ഞു.

ഫേസ്​ ബുക്​ പോസ്​റ്റി​െൻറ പൂർണ രൂപം:

ജൂലൈ ആദ്യവാര നിരക്ക് തുടർന്നാൽ Aug 15നു കേസുകൾ 40000 ആകും എന്ന് july 15നു ചൂണ്ടിക്കാണിച്ചി രുന്നു. അത് താഴെ കണ്ടാലും.


Triple Lockdown, കടയടയ്ക്കൽ, കടലടയ്ക്കൽ, വഴിയടയ്ക്കൽ മുതലായ പല കർശന നടപടികളും july 5 മുതൽ സംസ്ഥാനത്തു നല്ല പ്രതീക്ഷയോടെ ശുഭാപ്തി വിശ്വാസത്തോടെ നല്ല ഉദ്ദേശത്തോടെ നാം നടപ്പാക്കുന്നു. എന്നാൽ അതുകൊണ്ടു വ്യാപനത്തോതിൽ കുറവുണ്ടായിട്ടില്ല. Aug15 നു കേസുകൾ 41000 മാകും.

അടച്ചുപൂട്ടൽ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. നാം ടെസ്റ്റ് ചെയ്തു സ്ഥിരീകരിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആളുകളെങ്കിലും ലക്ഷണമില്ലാത്തതോ വളരെ നിസ്സാര ലക്ഷണങ്ങളോ ഉള്ളവരായി സമൂഹത്തിൽ ഉണ്ട് . അവർ പോലും സ്വയം അറിയാതെ, മറ്റാരുമറിയാതെ,

അവർ ആയിരിക്കുന്ന വീടുകളിലും അയൽ പ്രദേശത്തും അവർ രോഗം പടർത്തിക്കൊണ്ടേയിരിക്കും.

അടച്ചുപൂട്ടലിനുവേണ്ടി നാം വിനിയോഗിക്കുന്ന വിഭവശേഷിയും സഹിക്കുന്ന വരുമാനനഷ്ടവും നമുക്ക് ഈ ഘട്ടത്തിൽ, മാസ്ക് മൂലമോ അകലം പാലിക്കൽ മൂലമോ ലഭിക്കാത്ത ഒരു പ്രത്യേക ഗുണവും നൽകില്ല എന്നത് വ്യക്തം. മൂക്കടയ്ക്കലും വായടയ്ക്കലും ആണ് കട അടയ്ക്കുന്നതിനേക്കാൾ നല്ലതു. ആർക്കും ആരിൽ നിന്നും എപ്പോഴും രോഗം പകരാവുന്ന ഈ സ്ഥിതിയിൽ എല്ലാവരും എപ്പോഴും മാസ്ക് ധരിച്ചു അകലം പാലിക്കുന്നതു നടപ്പാക്കാനാണ് നാം പൂർണവിഭവശേഷിയും ഉപയോഗിച്ച് ശ്രമിക്കേണ്ടത്.

ഒരു പരിധി കഴിഞ്ഞാൽ വരുമാനനഷ്ടം മൂലം തന്നെ ജീവനും നഷ്ടപ്പെടും എന്നത് നാം മറക്കരുത്. ജീവനാശത്തിൽനിന്നും ദാരിദ്രക്കെണിയിൽനിന്നും ഒരേ സമയം നമുക്ക് രക്ഷപ്പെടണം. അതിനു സാമൂഹിക അച്ചടക്കവും ഒരുമയുമാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacob Punnooselockdowndgp Jacob Punnoose
News Summary - Jacob Punnoose
Next Story