രണ്ടാംപാഠ’വുമായി വീണ്ടും ജേക്കബ് തോമസ്
text_fields‘തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ സർക്കാറിനെ കടുത്തരീതിയിൽ പരിഹസിച്ച് ‘രണ്ടാംപാഠവുമായി’ ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും രംഗത്ത്. ഫ്ലക്സ് സ്ഥാപിക്കാനും വാർഷികാഘോഷത്തിന് പരസ്യം നൽകാനും കോടികൾ ചെലവഴിക്കുന്ന സർക്കാർ, ഒാഖിയുടെ കാര്യത്തിൽ പൂർണപരാജയമാണെന്ന് സൂചന നൽകിയാണ് ‘മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലും ‘പരസ്യപദ്ധതികൾ ജനക്ഷേമത്തിന്’ എന്ന അടിക്കുറിപ്പോടെയും ഫേസ്ബുക്കിൽ ചിത്രക്കുറിപ്പ് പോസ്റ്റ് ചെയ്തത്.
വാർഷികാഘോഷ പരസ്യം -മൂന്ന് കോടി, ഫ്ലക്സ് വെക്കൽ -രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റിഷോ -മൂന്ന് കോടി, കാലാവസ്ഥ മുന്നറിയിപ്പ് ഫണ്ട്- -കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ- -ഭാഗ്യവാന്മാർ, കാണാതായവർ- -കടലിനോട് ചോദിക്കണം...- എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സർക്കാറിെനതിരെ വീണ്ടും ഉന്നയിച്ചത്. ഒാഖി ദുരന്തത്തിൽ നേരത്തെ ‘ഒന്നാംപാഠം’ പോസ്റ്റ് ചെയ്ത ജേക്കബ് തോമസിന് മറുപടിയുമായി മന്ത്രി തോമസ് െഎസക് രംഗത്തെത്തിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനനില തകർെന്നന്ന സർക്കാറിനെതിരെയുള്ള പരസ്യപരാമർശത്തിന് െഎ.എം.ജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു ആദ്യ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.