ജേക്കബ് തോമസ് പിന്നോട്ടില്ല; ലക്ഷ്യം പൊലീസ് മേധാവി സ്ഥാനം
text_fieldsതിരുവനന്തപുരം: നാളുകളായി തന്നെ പല തരത്തിൽ വേട്ടയാടുന്ന സർക്കാറിനെതിരെ നിലപാട ് കടുപ്പിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ബലപരീക്ഷണത്തിനൊടുവിൽ സംസ്ഥാന പൊലീസ് മേ ധാവി പദവിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തനിക്ക് സ്വയംവിരമിക്കാൻ അനുമതി നൽകണമെ ന്നും ജനങ്ങളെ സേവിക്കുന്നതിനോടാണ് താൽപര്യമെന്നും നേരേത്ത പറഞ്ഞിരുന്ന ജേക്കബ് തോമസ്, ഇപ്പോൾ നിലപാട് മാറ്റുകയായിരുന്നു. ഉടൻ സർവിസിൽ നിയമിക്കണമെന്നും പൊലീസ് മേധാവി പദവി തനിക്ക് അർഹതപ്പെട്ടതാണെന്നുമുള്ള ആവശ്യം കൃത്യമായ ലക്ഷ്യം മുന്നിൽകണ്ടുതന്നെയാണ്.
32 വർഷം സർവിസുള്ള തന്നെ സർക്കാർ അടിച്ചുപുറത്താക്കുകയായിരുെന്നന്ന നിലപാടാണ് ജേക്കബ് തോമസിന്. സീനിയോറിറ്റി പ്രകാരം താനാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇനിയും നീതിനിഷേധം തുടർന്നാൽ നിയമനാധികാരിയും അപ്പീൽ അധികാരിയുമായ കേന്ദ്ര സർക്കാറിെൻറ നിലപാടാകും നിർണായകമാകുകയെന്ന അദ്ദേഹത്തിെൻറ പ്രതികരണംതന്നെ സംസ്ഥാന സർക്കാറിന് വെല്ലുവിളിയാണ്. ജേക്കബ് തോമസിനെ പല കാരണങ്ങൾക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നുമുള്ള കാരണങ്ങളാകും ഇത് മറികടക്കാൻ സംസ്ഥാനസർക്കാർ നിരത്തുക. ടി.പി. സെൻകുമാറിന് ഡി.ജി.പി സ്ഥാനം നിഷേധിച്ചതിനെതുടർന്ന് സുപ്രീംകോടതിയിൽനിന്ന് കേൾക്കേണ്ടിവന്ന വിമർശനം ജേക്കബ് തോമസിെൻറ കാര്യത്തിലുമുണ്ടാകാൻ സാധ്യതയേറെയാണ്.
പിണറായി സർക്കാറിന് ആദ്യം താൽപര്യമുണ്ടായിരുന്ന ജേക്കബ് തോമസ് പിന്നീട് അനഭിമതനാവുകയായിരുന്നു. ആദ്യം മുഖ്യമന്ത്രിയുടെ നിർേദശാനുസരണം അവധിയിൽ പോയ അദ്ദേഹം സർവിസിൽ മടങ്ങിയെത്തിയശേഷം സർക്കാറിനെതിരെ വിമർശനമുയർത്തി. ഒാഖിദുരന്തവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ നിലപാട് വ്യക്തമാക്കിയ ജേക്കബ് തോമസിനെ പിന്നീട് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിനും സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ തുടരവെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയംവിരമിക്കൽ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ സമർപ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
തന്നെ പരമാവധി ഒതുക്കാൻ ശ്രമിച്ച സർക്കാറിനെ സമ്മർദത്തിലാക്കാൻ കഴിയുന്ന അവസരം ഒത്തുവരുന്നുവെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. പൊലീസ്മേധാവിസ്ഥാനം എന്ന ആവശ്യവുമായി നിലകൊള്ളുകയാണെങ്കിൽ അത് സർക്കാറിന് തലവേദനയാകും. സംഘ്പരിവാർ സംഘടനകളോട് ആഭിമുഖ്യമുള്ള ജേക്കബ് തോമസിെൻറ ഇപ്പോഴത്തെ നിലപാട് കേന്ദ്രസർക്കാറിൽനിന്ന് കൂടുതൽ സഹായം ലഭിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.