ജേക്കബ് തോമസിന് വീണ്ടും നിയമനം
text_fieldsതിരുവനന്തപുരം: കേന്ദ്ര ട്രൈബ്യൂനൽ വിധിയിലൂടെ സർവീസിലേക്ക് തിരിച്ചെത്തുന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസിന് വ്യ വസായ വകുപ്പിലെ അപ്രധാന തസ്തികയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഷൊര്‍ണൂരിലെ ദി മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ എം.ഡി ആയാണ് നിയമനം. ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ചെറുകിട വ്യവസായ സ്ഥാപനത്തിെൻറ തലപ്പത്ത ് നിയമിക്കുന്നത്. നിയമന ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടു. നിയമനം ജേക്കബ് തോമസ് അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
2017 ഡിസംബർ മുതൽ വിവിധ കാരണങ്ങളാൽ സസ്പെൻഷനിലായിരുന്നു ജേക്കബ് തോമസ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിൽ കേസ് നടത്തിയാണ് അനുകൂല വിധി അദ്ദേഹം നേടിയത്. എന്നാൽ അനുകൂല വിധി വന്നിട്ടും അദ്ദേഹത്തിന് നിയമനം നൽകിയിരുന്നില്ല. സംസ്ഥാനത്തെ എറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് താനെന്നും അങ്ങനെ ഒരാളെ തിരിച്ചെടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സർക്കാരിനറിയാമെന്നുമായിരുന്നു നേരത്തെ ജേക്കബ് തോമസ് പ്രതികരണം. അപ്രധാനമായ ഒരു പൊതുമേഖലാ സ്ഥാപനത്തിെൻറ എം.ഡിയായിരിക്കാൻ അദ്ദേഹം തയ്യാറാകുമോയെന്നാണ് ഇനി കാണേണ്ടത്.
മെറ്റല്‍ ഫര്‍ണിച്ചറുകള്‍, ചെറിയകാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനത്തിെൻറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ എം.ഡിയായായി നിയമിക്കുന്നത്. വ്യവസായവകുപ്പിലെ മധ്യനിര ഉദ്യോഗസ്ഥരാണ് ഈ തസ്തികയിലിരുന്നിട്ടുള്ളത്. ദീര്‍ഘകാലമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തി ല്‍ആകെ നാല്‍പ്പതോളം ജീവനക്കാർ മാത്രമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.