ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി
text_fieldsകൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് ബിനാമിയാണെന്ന് എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശംവെച്ചെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
തമിഴ്‌നാട് വിരുദു നഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ അനധികൃത സ്വത്തുണ്ടെന്നും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്‍ വാസുദേവനാണ് ഹരജി നല്‍കിയത്. ഭൂമി വില്‍പ്പനകരാര്‍ പ്രകാരം ഇസ്ര അഗ്രോ ടെക് എന്ന കമ്പനിയുടെ ഡയറക്ടർ എന്ന നിലയിലാണ് ജേക്കബ് തോമസിെൻറ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് കമ്പനി ഡയറക്ടറാവാന്‍ നിയമം അനുവദിക്കുന്നില്ല. മാത്രമല്ല, സര്‍ക്കാരിന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ നിന്ന് ഇൗ വിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. ഇത് ബിനാമി ഇടപാടാണെന്ന് നിരീക്ഷിച്ച കോടതി ജേക്കബ് തോമസിനെ ബിനാമി ദാറെന്ന് വിശേഷിപ്പിച്ചു. പക്ഷേ സ്വകാര്യ അന്യായത്തില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിെൻറ അനുമതി വേണ്ടതിനാൽ കോടതി ഹരജി തള്ളി.
ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിനെയും സമീപിക്കാനാണ് പരാതിക്കാരെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.