Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 10:40 PM IST Updated On
date_range 16 Dec 2018 9:00 AM ISTജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നൽകുന്നില്ലെങ്കിൽ ഡി.ജി.പി ജേക്കബ് തോമസിന് മറ്റ് നിയമപരമായി സാധ്യതകൾ തേടാമെന്ന് ഹൈകോടതി. ജീവന് ഭീഷണിയെങ്കിൽ ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈകോടതി നിർദേശിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയാൽ സംരക്ഷണം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജേക്കബ് തോമസിന് വിസിൽ ബ്ലോവർ സംരക്ഷണം നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story