വിജിലൻസിൽ ജേക്കബ് തോമസ് പുറപ്പെടുവിച്ച 36 സർക്കുലറുകളിൽ 33ഉം റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഉന്നത നിയമനങ്ങളിൽ ക്ലിയറൻസ് നിർബന്ധമാക്കിയതുൾപ്പെടെ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് ഇറക്കിയ 36 സർക്കുലറുകളിൽ 31 എണ്ണവും നിലവിലെ ഡയറക്ടർ എൻ.സി. അസ്താന റദ്ദാക്കി. പരാതി തീര്‍പ്പാക്കല്‍, അന്വേഷണങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിർദേശം, വിവിധ വകുപ്പുകളിലെ സോഷ്യല്‍ ഓഡിറ്റിങ്, അഴിമതിക്കെതിരായ പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. ജേക്കബ് തോമസിെൻറ സര്‍ക്കുലറുകള്‍ വിജിലന്‍സ് മാന്വലിന് എതിരും അപ്രായോഗികവുമാണെന്ന മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
യൂനിറ്റ്, റേഞ്ച് തലങ്ങളിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാരോ അവർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷിച്ച് അവിടെത്തന്നെ തീർപ്പാക്കാമെന്ന ‘അധികാര വികേന്ദ്രീകരണ സർക്കുലർ’ നേരേത്ത സർക്കാർ മരവിപ്പിച്ചിരുന്നു.
പരാതികളെല്ലാം വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറാനും അത് ഡയറക്ടർ പരിശോധിച്ചശേഷം മാത്രം തുടർനടപടി കൈക്കൊള്ളാനുമായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ തിരുത്തൽ. ഇത്തരത്തിൽ ജേക്കബ് തോമസിെൻറ പല സർക്കുലറിനും ഹൈകോടതിയിൽ നിന്നടക്കം തിരിച്ചടി നേരിട്ടു. ഇതിനെതുടർന്നാണ് ലോക്നാഥ് െബഹ്റ വിജിലൻസിെൻറ തലപ്പത്തിരുന്ന സമയത്ത് മുൻ സർക്കുലറുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് എസ്.പിയും ഒരു ഡിവൈ.എസ്.പിയുമടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയത്.
െസക്രട്ടേറിയറ്റിലടക്കം സർക്കാർ ഓഫിസുകളിലും അർധസർക്കാർ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമാക്കണമെന്ന നിർദേശവും റദ്ദാക്കിയവയിൽപെടും. സുപ്രീംകോടതി, ഹൈേകാടതി വിധികളുടെ അടിസ്ഥാനത്തിലുള്ള അഞ്ച് സര്‍ക്കുലറുകള്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്. 2016 ല്‍ 36 ഉം 2017ല്‍ 12 ഉം സര്‍ക്കുലറുകളാണ് ജേക്കബ് തോമസ് പുറപ്പെടുവിച്ചത്. ഇതില്‍ ചില സര്‍ക്കുലറുകള്‍ വിജിലന്‍സ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ലോക്നാഥ് ബെഹ്റ തന്നെ റദ്ദാക്കി. യൂനിറ്റ് തലത്തിലെടുത്ത കേസുകളുടെ നിലനില്പിനെ സര്‍ക്കുലറുകളുടെ റദ്ദാക്കല്‍ ബാധിക്കില്ലെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. മുന്‍ ഡയറക്ടര്‍മാരുടെ സര്‍ക്കുലറുകള്‍ ഭേദഗതി ചെയ്യുക പതിവാണെങ്കിലും കൂട്ടത്തോടെ റദ്ദാക്കുന്നത് ഇതാദ്യമാണ്. ഈ മാസം 30ന് കേന്ദ്ര സര്‍വിസിലേക്ക് പോകാനിരിക്കെയാണ് എന്‍.സി. അസ്താനയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.