ഫോൺ ചോർത്തുന്നതായി ജേക്കബ് തോമസിെൻറ പരാതി
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ ഒൗദ്യോഗിക ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായി പരാതി. ഇതുസംബന്ധിച്ച് ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി പ്രത്യേക ദൂതന്‍ വഴിയാണ് പരാതി നല്‍കിയത്. എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ പരാതി കണ്ടില്ളെന്ന് ഡി.ജി.പി അറിയിച്ചു. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരാണ് ഫോണ്‍ ചോര്‍ത്തുന്നതെന്ന സൂചനകളൊന്നും പരാതിയിലില്ല. എന്നാല്‍, വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരു ഐ.ജിയാണ് ചോര്‍ത്തലിന് പിന്നിലെന്ന് ജേക്കബ് തോമസ് സംശയിക്കുന്നതായി സൂചനയുണ്ട്. വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തു നല്‍കിയതിനുപിന്നാലെയാണ് ഫോണ്‍ ചോര്‍ത്തലെന്നും ഐ.പി.എസുകാര്‍ക്കിടയില്‍ ചേരിപ്പോര് മുറുകുന്നതിന്‍െറ ഭാഗമായാണ് തനിക്കെതിരായ നീക്കങ്ങളെന്നും ജേക്കബ് തോമസ് സംശയിക്കുന്നു. അതുകൊണ്ട് ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെകൊണ്ട് തന്‍െറ പരാതി അന്വേഷിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ആവശ്യം.
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി താന്‍ ഫോണില്‍ നടത്തിയ ഒൗദ്യോഗിക സംഭാഷണങ്ങള്‍വരെ ചോര്‍ത്തിയതായി സംശയിക്കുന്നുണ്ട്. സൈബര്‍ സെല്ലില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. സൈബര്‍ സെല്ലില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ വിജിലന്‍സ് ക്ളിയറന്‍സ് ഇല്ല. ഫോണും ഇ-മെയിലും ചോര്‍ത്തുന്നത് തന്‍െറ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കേരളത്തില്‍ നിലവിലെ ചട്ടമനുസരിച്ച് ഡി.ജി.പിയുടെ അനുമതിയോടെ ഐ.ജി തലത്തിലെ ഉദ്യോഗസ്ഥന് ഒരാഴ്ചവരെ ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുണ്ട്. ഇതു പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, ആഭ്യന്തര വകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ളെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.