പറഞ്ഞതിലുറച്ച് ജേക്കബ് തോമസ്, നടപടിക്ക് സമ്മർദവുമായി െഎ.എ.എസ് ഉദ്യോഗസ്ഥർ
text_fieldsതിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്ന നിലപാടിലുറച്ച് ഡി.ജി.പി േജക്കബ് തോമസ്, കടുത്ത നടപടിക്ക് സർക്കാറിൽ സമ്മർദം ചെലുത്തി െഎ.എ.എസ് ലോബി. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നെന്ന ജേക്കബ് തോമസിെൻറ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന നിലപാടിലാണ് സർക്കാർ. അതിെൻറ അടിസ്ഥാനത്തിൽ ജേക്കബ് തോമസിന് വിശദമായ ചാർജ് മെമ്മോയും കൈമാറി. എന്നാൽ, താൻ വസ്തുതകൾ പറയുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുെന്നന്നുമുള്ള മറുപടിയാണ് ജേക്കബ് തോമസ് നൽകിയതെന്നാണ് വിവരം. എന്നാൽ, ഇൗ വിശദീകരണത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ തൃപ്തരല്ല. ജേക്കബ് തോമസിനെതിരെ പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം െഎ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം പ്രസ്ക്ലബില്‍ ഡിസംബര്‍ ഒമ്പതിന് അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് നടപടിക്ക് ആധാരം. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജേക്കബ് തോമസിനെ സർവിസിൽനിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സസ്പെൻഷൻ കാലയളവിലും സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം സർക്കാറിനെതിരെ വിമര്‍ശനം തുടര്‍ന്നു. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് കടുത്ത അച്ചടക്കനടപടിക്ക് സർക്കാർ ഒരുങ്ങുന്നത്. നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 365-ാം വകുപ്പ്. ഈ സാഹചര്യം കേരളത്തിലുണ്ടെന്നാണ് ജേക്കബ് തോമസിെൻറ പരാമര്‍ശത്തില്‍ പരോക്ഷമായുള്ളതെന്നും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്നും സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആൻറണി ജേക്കബ് തോമസിന് നല്കിയ ചാർജ് മെമ്മോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പറഞ്ഞതിൽ ഉറച്ചുനിന്നുകൊണ്ടുള്ള 10 പേജ് മറുപടിയാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. ‘നിയമവാഴ്ച സംബന്ധിച്ച പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയല്ല. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിെൻറ അടിസ്ഥാനത്തിലാണ് . ഓഖി ദുരന്തം സംബന്ധിച്ച് പ്രസംഗത്തില്‍ പറഞ്ഞത് വസ്തുതകളാണ്. ആ സമയത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസംഗം’ എന്നിങ്ങനെയാണ് വിശദീകരണം.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ സര്‍വിസ് നിയമം ലംഘിച്ചെന്നാരോപിച്ച് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് അതു വകുപ്പുതല നടപടിയാക്കി ചുരുക്കി. അതിനുശേഷം പുറത്തിറക്കിയ ജേക്കബ് തോമസിെൻറ രണ്ടാം പുസ്തകത്തിലെ ചട്ടലംഘനം സംബന്ധിച്ചും സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.