ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് ചീഫ് സെക്രട്ടറി ഇല്ല
text_fieldsതിരുവനന്തപുരം: അഴിമതിവിരുദ്ധ ദിനത്തിൽ സർക്കാർവിരുദ്ധ പ്രസംഗം നടത്തിയതിന് സസ്പെൻഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയില്ല. അഡീഷനൽ ചീഫ് സെക്രട്ടറി അടക്കം രണ്ടുപേരെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ അന്വേഷണ ഉദ്യോഗസ്ഥനായും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ െപ്രെസൻറിങ് ഓഫിസറുമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ പൊതുവേദിയിൽ പരിഹസിച്ചതിനാണ് ഡി.ജി.പി ജേക്കബ് തോമസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തുടർന്ന് ചീഫ് സെക്രട്ടറി പോൾ ആൻറണി വിശദീകരണം ആരാഞ്ഞെങ്കിലും തെൻറ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ജേക്കബ് തോമസ് അറിയിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് പറഞ്ഞിട്ടില്ലെന്നും ഓഖിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് വസ്തുതകളാണെന്നുമായിരുന്നു ജേക്കബ് തോമസിെൻറ വിശദീകരണം. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കമീഷനെ സർക്കാർ നിയോഗിച്ചത്.
ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ ആറു മാസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്തണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിെൻറ ഭാഗമായാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. എന്നാൽ, ഒറ്റ ദിവസംകൊണ്ട് കമീഷൻ അംഗങ്ങളെ അപ്പാടെ സർക്കാർ അഴിച്ചുപണിയുകയായിരുന്നു. ജേക്കബ് തോമസിൽനിന്ന് കമീഷൻ തെളിവെടുക്കും.
അദ്ദേഹത്തിനും കമീഷൻ മുമ്പാകെ നിലപാട് അറിയിക്കാൻ അവസരമുണ്ട്. ഇതിനിടെ ജേക്കബ് തോമസിനെതിരായ സസ്പെൻഷൻ ഉത്തരവിൽ അവ്യക്തത ഉണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.