ജേക്കബ് തോമസ് വിദേശത്തേക്ക് ‘പറേക്കണ്ടെന്ന്’ സർക്കാർ
text_fieldsതിരുവനന്തപുരം: സർക്കാർ വിരുദ്ധ പ്രസ്താവനയുടെയും ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിെൻറയും പേരിൽ രണ്ട് സസ്പെൻഷനുകൾ നേരിടുന്ന ഐ.എം.ജി ഡയറക്ടറും ഡി.ജി.പിയുമായ ജേക്കബ് തോമസിനെതിരെ നിലപാട് കർക്കശമാക്കി സർക്കാർ. വിദേശയാത്രക്ക് അനുമതി തേടിയുള്ള അദ്ദേഹത്തിെൻറ അപേക്ഷ ചീഫ് സെക്രട്ടറി പോൾ ആൻറണി തള്ളി.
അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ അനുമതി തേടിയാണ് ജേക്കബ് തോമസ് അപേക്ഷ നൽകിയത്. സസ്പെൻഷനിലാണെങ്കിലും വിദേശയാത്രക്ക് സർക്കാർ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ, സർക്കാർ വിരുദ്ധ പ്രസ്താവന നടത്തിയതിെൻറ പേരിൽ സസ്പെൻഷനിലുള്ള ജേക്കബ് തോമസ് സർക്കാർ നിയോഗിച്ച സമിതിയുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം വിദേശത്തേക്ക് യാത്ര പോയാൽ അച്ചടക്ക നടപടി ഇനിയും നീളുമെന്നും വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി യാത്രാനുമതി നിഷേധിച്ചത്.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാറിനെ വിമർശിച്ചതിന് ഡിസംബർ 20ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ തുടരുന്നതിനിടെയാണ്, അനുമതിയില്ലാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന് രണ്ടാമതും സസ്പെൻഡ് ചെയ്തത്. ആദ്യപുസ്തകത്തിെൻറ പ്രകാശനംതന്നെ വിവാദമായിരുന്നു. സർക്കാറിെൻറ അനുമതിയില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചട്ടലംഘനം ചൂണ്ടിക്കാട്ടി നടപടിക്ക് ശിപാർശ ചെയ്തിരുന്നു.
അതിനു പിന്നാലെ രണ്ടാമത്തെ പുസ്തകം ‘കാര്യവും കാരണവും’ അദ്ദേഹം പുറത്തിറക്കി. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അധ്യക്ഷനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ, ഇൗ സമിതി നോട്ടീസ് അയച്ചെങ്കിലും നേരിട്ട് ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.