ജേക്കബ് തോമസ് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി
text_fieldsഷൊർണൂർ: ‘പബ്ലിക് ഇൻഫർമേഷൻ ഓഫിസറാ’യാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും ഏകദേശം അതേ തസ്തികയിൽനിന്ന് തന്നെയാണ് വിരമിക്കുന്നതെന്നും പരിഹാസം ചൊരിഞ്ഞ് ജേക്കബ് തോമസ്. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി സ്ഥാനത്തുനിന്ന് ശനിയാഴ്ച ഇദ്ദേഹം പടിയിറങ്ങി. ഉച്ചക്ക് 1.30ഓടെ മെറ്റൽ ഇൻഡസ്ട്രീസിലെത്തിയ അദ്ദേഹം തൊഴിലാളികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. വിരമിക്കൽ ചടങ്ങോ യാത്രയയപ്പ് സമ്മേളനമോ ഉണ്ടായിരുന്നില്ല.
വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഷനിലായ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ ഉത്തരവ് പ്രകാരമാണ് സർവിസിൽ തിരികെയെത്തിയത്. സർക്കാറുമായി ഏറ്റുമുട്ടലിലായിരുന്ന ഇദ്ദേഹം മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയാക്കി ഒതുക്കിയതിൽ കടുത്ത നീരസത്തിലായിരുന്നു.
101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ജേക്കബ് തോമസ് ഇൻഡസ്ട്രീസിലെത്തി അധികം വൈകാതെ ‘പരശുരാമെൻറ മഴു’ നിർമിച്ച് ശ്രദ്ധാകേന്ദ്രമായി. മടവാളും കത്തിയും ചിരവയുമെല്ലാം കമ്പനി ഷോറൂമിൽനിന്ന് പണം നൽകി വാങ്ങിയാണ് ഇന്നലെ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.