രാജി സ്വീകരിച്ചില്ല; ജേക്കബ് തോമസ് മത്സരിക്കാനില്ല
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം ട്വൻറി20 ഉപേക്ഷിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ഡി.ജി.പി ജേക്കബ് തോമസ് സര്‍വിസില്‍നിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നല്‍കിയെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ പിന്മാറുകയാണെന്നും ട്വൻറി20 ചീഫ് കോഒാഡിനേറ്റര്‍ സാബു.എം.ജേക്കബ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇൗ മാസം 22നാണ് രാജി സമർപ്പിച്ചത്. ജേക്കബ് തോമസ് മത്സരിക്കാത്ത സാഹചര്യത്തില്‍ മറ്റാരേയും സ്ഥാനാർഥിയാക്കില്ല. ട്വൻറി20 യുടെ തെരഞ്ഞെടുപ്പ് നിലപാട് ഞായറാഴ്ച തീരുമാനിക്കുമെന്നും സാബു പറഞ്ഞു. ട്വൻറി20 ചെയര്മാന് ബോബി എം. ജേക്കബ്, സെക്രട്ടറി അഗസ്റ്റിന് ആൻറണി എന്നിവരും പങ്കെടുത്തു.
അതേസമയം, സ്ഥാനാർഥിയായി മത്സരിക്കുന്നില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായിരിക്കുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. അത് ഏത് രീതിയിലാണെന്ന് വരുംദിവസങ്ങളിൽ കാണാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വയം വിരമിക്കൽ വൈകിപ്പിച്ചതിനെതിരെ നിയമപരമായി പോരാടുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.