ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുക്കണമെന്ന് ശിപാര് ശ. ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത് ത ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനലിെ ൻറ നിർദേശാനുസരണമാണ് ഇൗ നീക്കം. സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജേക്കബ് തോമസിെൻറ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക മുഖ്യമന്ത്രിയാകും.
കഴിഞ്ഞ മാർച്ചിൽ ജേക്കബ് തോമസ് സമർപ്പിച്ച സ്വയംവിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സർവിസിൽനിന്ന് സ്വയംവിരമിച്ചശേഷം പൊതുപ്രവർത്തനരംഗത്ത് ഇറങ്ങുമെന്നാണ് ജേക്കബ് തോമസ് നേരേത്ത വ്യക്തമാക്കിയത്. കേന്ദ്രസർക്കാറിൽനിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഖണ്ഡിക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്.
ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഫയൽ മുഖ്യമന്ത്രി പരിശോധിക്കും. ട്രൈബ്യൂനലിെൻറ അനുകൂലവിധിയുണ്ടായപ്പോൾതന്നെ ജേക്കബ് തോമസ് സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തയച്ചിരുന്നു. എന്നാൽ, സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെതുടര്ന്ന് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂനലിനെ സമീപിച്ചു.
ഇക്കാര്യത്തില്‍ ട്രൈബ്യൂനൽ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. സർവിസിൽ മടങ്ങിയെത്തുന്ന ജേക്കബ് തോമസ് ക്രമസമാധാനചുമതലയുള്ള ഡി.ജി.പി തസ്തിക നൽകണമെന്ന് വാശിപിടിച്ചാൽ സർക്കാർ കുഴങ്ങും. അത് നിയമപ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.