Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 3:38 PM IST Updated On
date_range 26 May 2019 10:30 AM ISTശബരിമല നിരോധനാജ്‍ഞയെ പരിഹസിച്ച് ജേക്കബ് തോമസ്
text_fieldsbookmark_border
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അഞ്ചംഗങ്ങളുള്ള വീടുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജേക്കബ് തോമസ് പരിഹസിച്ചു.
ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിൽ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നിയിട്ടുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സുപ്രീം കോടതി വിധികൾ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താൻ വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story