ജേക്കബ് തോമസിന് പാരയായി ആർ.എസ്.എസ് ബന്ധവും; തീരുമാനം ഉടനില്ല
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് പാരയായി ആർ.എസ്.എസ് ബന്ധവും. സർവിസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നിർദേശം നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കാനിടയില്ല. മുഖ്യമന്ത്രി പിണറായി വിജയെൻറയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും പ്രസ്താവനകൾ ഇത് വ്യക്തമാക്കുന്നു. മുമ്പ് സർക്കാർ വിരുദ്ധതയായിരുന്നു ജേക്കബ് തോമസിനെതിരായ കുറ്റമെങ്കിൽ ഇപ്പോൾ അദ്ദേഹത്തിെൻറ ആർ.എസ്.എസ് ബന്ധമാണ് സംസ്ഥാന സർക്കാറിനെ ചൊടിപ്പിക്കുന്നത്.
ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നതിൽ സർക്കാറിന് ചില നിലപാടുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. അദ്ദേഹം ആർ.എസ്.എസ് ആകുകയും അവരുടെ പരിപാടികളിൽ പെങ്കടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സമാന പരാമർശമാണ് സി.പി.എം സെക്രട്ടറിയുടേതും. സർവിസിൽ തിരിച്ചെടുക്കില്ലെന്നതിന് അപ്പുറം സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിെൻറ തീരുമാനവും അംഗീകരിക്കില്ലെന്ന നിലയിലാണ് സർക്കാർ നീക്കം.
എന്നാൽ, ആർ.എസ്.എസുമായി തനിക്കുള്ള ബന്ധം ആവർത്തിക്കുകയാണ് േജക്കബ് തോമസ്. വിരമിച്ചാൽ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസുമായി ചേർന്ന് സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇൗ സാഹചര്യത്തിൽ സർവിസിൽ തിരിച്ചെത്താൻ ജേക്കബ് തോമസ് ഇനിയും കാത്തിരിേക്കണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.