കോടതീയലക്ഷ്യ നടപടി: ജേക്കബ് തോമസ് സുപ്രീംകോടതിയിൽ
text_fieldsതിരുവനന്തപുരം: കേരള ഹൈകോടതി ആരംഭിച്ച അലക്ഷ്യ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു.
ഹൈകോടതി ജഡ്ജിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചത്.
ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് അയച്ച പരാതിയിലാണ് രണ്ട് ജഡ്ജിമാർക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങളുണ്ടായത്. ഹൈകോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരമാർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മിഷണർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് ജേക്കബ് തോമസ് പരാതി നൽകിയത്. ഇതിനെതുടർന്നാണ് ജേക്കബ് തോമസിനെതിരേ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്. സർക്കാരിനെതിരായ പരാമർശത്തിന്‍റെ പേരിൽ സസ്പെപെൻഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.