സംരക്ഷണം തേടി ജേക്കബ് തോമസ് ഹൈകോടതിയില്‍
text_fieldsകൊച്ചി: സർക്കാറിെൻറ ഭാഗമായ ഉദ്യോഗസ്ഥർ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഹൈകോടതിയിൽ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിെൻറ ഹരജി. വിസില്‍ ബ്ലോവര്‍ നിയമപ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് നേരത്തേ സമർപ്പിച്ച ഹരജിയിലാണ് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിലപാട് സ്വീകരിച്ചതിനാല്‍ തനിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ച കോടതി കേന്ദ്ര-, സംസ്ഥാന സര്‍ക്കാറുകള്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്കാൻ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന് നല്കിയ നിവേദനത്തിെൻറ തൽസ്ഥിതി അറിയിക്കാനും നിർദേശമുണ്ട്.
സപ്ലൈകോ എം.ഡി, തുറമുഖ ഡയറക്ടർ, അഗ്നിശമന സേന ഡയറക്ടർ എന്നീ സ്ഥാനങ്ങളിലിരിക്കുേമ്പാൾ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നതായി അപേക്ഷയിൽ പറയുന്നു. നിരവധി പ്രമുഖര്‍ ആരോപണവിധേയരായ പാറ്റൂര്‍ കേസ് അന്വേഷിച്ചു. ഉന്നതസ്ഥാനങ്ങളിലുള്ള ആരോപണവിധേയരില്‍ പലരുമാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിൽ. ഡി.ജി.പിയാവാന്‍ സീനിയോറിറ്റിയുള്ള തന്നെ താഴ്ന്നപദവിയിലാണ് നിയമിച്ചത്.
തനിക്കെതിരായ നീക്കങ്ങള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമീഷനെ ചുമതലപ്പെടുത്തണമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ മുൻനിർത്തി നല്കിയ നിവേദനം തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.