സർക്കാറിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തം ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാറിനെ കടന്നാക്രമിച്ച് സംസ്ഥാനത്തെ മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥനും െഎ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസ്. പുസ്തകം എഴുതിയതിെൻറ പേരിൽ തനിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ നിർദേശിച്ചതിലുള്ള അസംതൃപ്തിയും പരോക്ഷമായി അദ്ദേഹം പ്രകടിപ്പിച്ചു. ഒാഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്നും ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നുമുള്ള രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഗാന്ധിസ്മാരകനിധി സംഘടിപ്പിച്ച ‘കേരള ഭരണത്തിലെ സുതാര്യത’എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെയായിരുന്നു കടന്നാക്രമണം.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതാണ് അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണ്. അധികാരമുപയോഗിച്ച് അവര്‍ അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തുന്നു. അഴിമതിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണ് അതിനായി സ്വീകരിക്കുന്നത്. ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുകയാണ്. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കൈയേറ്റക്കാര്‍ വമ്പന്മാരായി മാറുകയും ചെയ്യും. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഓഖി ദുരന്തത്തിൽ എത്രപേര്‍ കടലില്‍ പോയെന്നോ, എത്രപേര്‍ മരിച്ചെന്നോ, എത്രപേരെ കാണാതാെയന്നോ ആര്‍ക്കും അറിയില്ല. പാവപ്പെട്ടവരാണ് കടലിൽ േപായി കാണാതായത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയി കാണാതായിരുന്നതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്.
ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിെൻറ അടുത്തുപോയി നില്ക്കാം. സൂനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സൂനാമിഫണ്ട് ശരിയായി ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ചയുണ്ടാകില്ലായിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു. പരിപാടിയിൽ പെങ്കടുക്കുന്നതിനു മുമ്പ് പൂന്തുറ ഉൾപ്പെടെ ദുരിതബാധിത പ്രദേശങ്ങളും ജേക്കബ് തോമസ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.