തണലാവേണ്ടവർ താണ്ഡവമാടുന്നു; ശക്തമായി പ്രതികരിച്ച് േജക്കബ് തോമസ്
text_fieldsകൊല്ലം: ഇനി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കില്ലെന്ന് സൂചന നൽകി ജേക്കബ് തോമസ്. ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വിൽപ്പന സംബന്ധിച്ചും രൂക്ഷമായ ഭാഷയിലാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. തണലാവേണ്ടവർ താണ്ഡവമാടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കാനാണ് ചിലരുടെ ശ്രമം. ബജറ്റ് വിൽപ്പന അഴിമതിയല്ലെന്ന് പറയുന്നു. വൻകിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാൽ അത് വിജിലൻസ് രാജ് ആവുമെന്ന് ഹൈക്കോടതി പരാമർശങ്ങൾ മുൻനിർത്തി ജേക്കബ് തോമസ് പറഞ്ഞു. ഇനി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്ത് നിന്ന് താൻ ഏറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നൽകിയത്.
സർക്കാർ ജേക്കബ് തോമസിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം രൂക്ഷമായ പ്രതികരണവുമായി മുൻ വിജലൻസ് ഡയറക്ടർ രംഗത്തെത്തുന്നത് ആദ്യമായിട്ടാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കാണ് വിജിലൻസ് ഡയറക്ടറുടെ താൽകാലിക ചുമതല നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.