ജേക്കബ് തോമസിെൻറ സസ്പെൻഷൻ നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിെൻറ സസ്പെന്ഷന് നീട്ടണമെന്നാവശ്യപ്പെട്ട ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഈ മാസം 20ന് ജേക്കബ് തോമസ് സസ്പെന്ഷനില ായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് സസ്പെന്ഷന് കാലാവധി വീണ്ടും നീട്ടാന്‍ കേ ന്ദ്രത്തിന് കത്തയച്ചത്. ചട്ടപ്രകാരം ഒരു വര്‍ഷം സിവില്‍ സർവിസ് ഉദ്യോഗസ്ഥനെ സര്‍ക്കാറിന് പുറത്തുനിര്‍ത്താം.
അതിനുശേഷം സസ്പെന്ഷന് കാലാവധി നീട്ടുന്നതിന് കേന്ദ്രസര്‍ക്കാറിെൻറ അനുമതി ആവശ്യമാണ്. ഓഖി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് വീഴ്ച സംഭവിെച്ചന്ന് ആക്ഷേപം ഉന്നയിച്ചതോടെ ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബർ 19 നാണ് ആദ്യം സസ്പെൻഡ് െചയ്തത്. എന്നാൽ, സസ്പെൻഷൻ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
ജേക്കബ് തോമസ് സർവിസിൽ തിരികെ പ്രവേശിക്കുമെന്ന സാഹചര്യം വന്നപ്പോൾ ചട്ടങ്ങൾ ലംഘിച്ച് പുസ്തകമെഴുതിയെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും സർക്കാർ സസ്പെൻഡ് ചെയ്തു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദെൻറ നേതൃത്വത്തിൽ സമിതിയെയും നിയോഗിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.