ജേക്കബ് തോമസിനെതിരെ നടപടിയില്ലാത്തതിനെ കുറിച്ച് കേന്ദ്രം വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതിനെ കുറിച്ച് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു. ചട്ടലംഘനം നടത്തിയതിൽ നടപടി അവസാനിപ്പിക്കാനിടയായ സാഹചര്യം വിശദീകരിക്കാനും അതിന് ബന്ധെപ്പട്ട രേഖകൾ സമർപ്പിക്കാനുമാണ് കേന്ദ്രം സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്.
ജോലിയിലിരിക്കെ അവധിയെടുത്ത് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യെപ്പട്ട് കേന്ദ്രത്തിന് ലഭിച്ച പരാതിയിൽ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാങ്ങിയ ശമ്പളം തിരികെ നൽകിയിട്ടുണ്ടെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് നൽകിയ മറുപടിയെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരൻ വീണ്ടും േകന്ദ്രത്തെ സമീപിച്ചു. തുടർന്നാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ജേക്കബ് തോമസിനെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ജേക്കബ് തോമസിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.