കെ.എ. എബ്രഹാമിന് വിജിലന്‍സ് ഡയറക്ടറുടെ മറുപടി; ‘നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍’
text_fieldsകോഴിക്കോട്: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നിയമം നടപ്പാക്കുമ്പോള്‍ ആരുടെയും സ്ഥാനമോ പണമോ പ്രദേശമോ ഒന്നും പരിഗണിക്കേണ്ടതില്ല. നൂറുശതമാനവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിലൂടെ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ. ഫ്രാന്‍സിസിന്‍െറ ‘വര്‍ണസ്മൃതികള്‍’ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനത്തെിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഈ പ്രതികരണം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള വിജിലന്‍സ് അന്വേഷണ രഹസ്യങ്ങള്‍ ചോരുന്നത് സംബന്ധിച്ച് ധനകാര്യ സെക്രട്ടറി കെ.എ. എബ്രഹാമിന്‍െറ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ജേക്കബ് തോമസ് ഇങ്ങനെ പ്രതികരിച്ചത്.
മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ ഫയലുകള്‍ പൂഴ്ത്താനുള്ള ‘ടി’ സെക്ഷന്‍തന്നെ ഒഴിവാക്കി എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തി. അഴിമതിരഹിത സമൂഹത്തില്‍ എല്ലാം നൂറുശതമാനം സുതാര്യമാകണം. ജനാധിപത്യത്തില്‍ വിവരങ്ങള്‍ അറിയാനും അറിയിക്കാനുമുള്ള അവകാശവുമുണ്ട്.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം നല്ലപോലെ നിര്‍വഹിക്കുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ മുന്‍ മന്ത്രിമാരായ കെ. ബാബുവിനും ഇ.പി. ജയരാജനും എതിരായ ആരോപണങ്ങള്‍ തുല്യപരിഗണനയോടെ അന്വേഷിക്കുന്നുണ്ട്.
ജനങ്ങള്‍ എല്ലാം അറിയണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയൊന്നും സര്‍ക്കാറിന് മാത്രം പരിഹരിക്കാനാവില്ല. അഴിമതിയുടെ കാര്യവും മറിച്ചല്ല. ഇതെല്ലാം സാമൂഹിക മുന്നേറ്റത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്.
അഴിമതി സഹിക്കില്ല എന്ന മനോഭാവമാണുണ്ടാവേണ്ടത്. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്കുള്ള ‘വിസില്‍ ബ്ളോവര്‍’ അവാര്‍ഡ് ഡിസംബര്‍ ഒമ്പതിന് ലോക അഴിമതിവിരുദ്ധദിനത്തില്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയില്‍ കൂടുതലുള്ള അഴിമതി ചൂണ്ടിക്കാണിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപ തോതിലാണ് അവാര്‍ഡ്. സംസ്ഥാനത്ത് അഴിമതിയില്ലാത്ത വകുപ്പുകളൊന്നുമില്ല. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മാത്രമല്ല സ്വകാര്യ മേഖലയിലും പ്രഫഷനലുകള്‍ക്കിടയിലും അഴിമതിയുണ്ട്. 30 വര്‍ഷം മുമ്പുവരെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇത്രയും അഴിമതി ഇല്ലായിരുന്നു.
കോഴിക്കോട് ഹൈലൈറ്റ് മാള്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയതിനാല്‍ അന്വേഷണം തുടങ്ങി. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നേരത്തേ, നിര്‍മാണത്തിന് അനുമതി നിഷേധിച്ച ഫയല്‍ കീറിക്കളഞ്ഞതായും ഉന്നത സമ്മര്‍ദത്താലുമാണ് ആ കെട്ടിടത്തിന് അനുമതി ലഭിച്ചത്. കോഴിക്കോട്ടുകാര്‍ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി നടപടിയിലേക്ക് എത്തിക്കുകയായിരുന്നു.
വിജിലന്‍സില്‍ വിവിധ വിഷയങ്ങളുടെ ഗവേഷണത്തിനും പഠനത്തിനുമായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. 88 പേര്‍ക്ക് ഇതുവരെ ഈ വിഭാഗത്തില്‍ പരിശീലനം നല്‍കി. 100 പേരടങ്ങുന്നതായിരിക്കും ഗവേഷണ പരിശീലന വിഭാഗം. സദ്ഭരണത്തിന്‍െറ ശത്രു അഴിമതിയാണ്. സദ്ഭരണം ആരും മുകളില്‍നിന്ന് കൊണ്ടുവരില്ല. സദ്ഭരണത്തിനായി ജനങ്ങളില്‍നിന്ന് ആവശ്യമുയരണം.
ഈ ലക്ഷ്യത്തോടെയാണ് എഡ്യൂ വിജില്‍ എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചത്. പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്തെ അഴിമതി അടുത്ത വര്‍ഷത്തോടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.