ജേക്കബ് തോമസിനെതിരായ ഹരജികൾ തള്ളി
text_fieldsഎറണാകുളം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ മൂന്ന് ഹരജികൾ വിജിലൻസ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജികൾ തളളിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ 15 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ഹരജിയും കുടകിലെ അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച ഹരജിയുമാണ് തള്ളിയത്. അവധിയെടുത്ത് കോളജിൽ പഠിപ്പിച്ച് പണമുണ്ടാക്കിയെന്ന ഹരജിയും തള്ളിയിട്ടുണ്ട്. മറ്റൊരു ഹരജി പരിഗണിക്കുന്നത് മാർച്ച് 15 ലേക്ക് കോടതി മാറ്റി.
ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചേർത്തല സ്വദേശിയും ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന മാസികയുടെ ചീഫ് എഡിറ്ററുമായ മൈക്കിളാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
14 ഒാഫീസുകളിൽ സോളാർ പാനൽ സ്ഥാപിച്ചതിൽ ഒരിടത്ത് മാത്രമാണ് പാനൽ ഭാഗികമായി പ്രവർത്തിക്കുന്നത്. ഇതിന് പിന്നിൽ ജേക്കബ് തോമസിന് സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. സർവീസിൽ നിന്ന് അവധിയെടുത്ത് അനുമതിയില്ലാതെ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ പഠിപ്പിക്കാൻ പോയി. കർണാടകയിലെ കൂർഗിൽ 151 ഏക്കർ വനഭൂമി കൈയ്യേറി ജേക്കബ് തോമസും ഭാര്യയും 50 കോടി രൂപ സ്വന്തമാക്കി എന്നിങ്ങനെയായിരുന്നു മൈക്കിളിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.