േജക്കബ് തോമസിന് അനധികൃത സമ്പാദ്യമെന്ന് വിജിലൻസിന് മുന്നിൽ മൊഴി
text_fieldsതിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടറും െഎ.എം.ജി ഡയറക്ടറുമായ ഡി.ജി.പി ജേക്കബ് തോമസ് അനധികൃതമായി തമിഴ്നാട്ടിൽ സ്വത്ത് സമ്പാദിച്ചെന്ന് മൊഴി. വിജിലൻസ് ആവശ്യപ്പെട്ട പ്രകാരം പരാതിക്കാരനായ കണ്ണൂർ സ്വദേശി സത്യൻ നരവൂരാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിലെ എസ്.പി. ജയകുമാർ മുമ്പാകെ ഹാജരായി മൊഴി നൽകിയത്.
കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ഇസ്ര -ടെക്നോ എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ എന്ന നിലയിൽ തമിഴ്നാട്ടിലെ രാജപാളയത്ത് 2001ൽ ജേക്കബ് തോമസും ഭാര്യയും ചേർന്ന് 100 ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഈ സ്വത്തുവിവരം ജേക്കബ് തോമസ് സർക്കാറിൽനിന്ന് മറച്ചുെവച്ചെന്നും പരാതിയിലുണ്ട്. പരാതി സത്യമാണോയെന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായാണ് പരാതിക്കാരനിൽനിന്ന് വിജിലൻസ് മൊഴി എടുത്തത്. മുമ്പ് ജേക്കബ് തോമസിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യൻ ഹൈകോടതിയെയും സമീപിച്ചിരുന്നു. മൊഴിയും രേഖകളും പരിശോധിച്ച ശേഷം കഴമ്പുണ്ടെങ്കിൽ ദ്രുതപരിശോധന ഉൾെപ്പടെ കാര്യങ്ങൾക്ക് വിജിലൻസ് ഡയറക്ടക്ക് എസ്.പി ശിപാർശ നൽകും. അതിനു മുമ്പ് ജേക്കബ് തോമസിെൻറ വിശദീകരണവും വിജിലൻസ് തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.