സോളാര്‍ പാനൽ കരാർ: ജേക്കബ് തോമസിനെതിരായ ഹരജി വിജിലന്‍സ് കോടതി തള്ളി
text_fieldsമൂവാറ്റുപുഴ: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടത്തി എന്നാരോപിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി.
തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സിഡ്‌കോ മാനേജിങ് ഡയറക്ടര്‍ സാജു ബി., കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ സി. പ്രസന്നകുമാര്‍, തിരുവനന്തപുരം തൈക്കാട് സേഫ് ഗാര്‍ഡ് ലൈറ്റിങ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി.ടി. ജോർജ്, ബംഗളൂരു എം.ആര്‍.ഒ ടെക് മാനേജിങ് ഡയറക്ടര്‍ എന്നിവരാണ് മറ്റ് എതിർകക്ഷികൾ. ബേപ്പൂർ, വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നൽകുകവഴി സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായതായി ആരോപിച്ച് കൊച്ചി സ്വദേശി ഗിരീഷ്ബാബുവാണ് ഹരജി സമര്‍പ്പിച്ചത്.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കാൻ സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിഡ്കോയെയും കെല്‍ട്രോണിനെയും ഏല്‍പിച്ചതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. എതിർകക്ഷികളിൽപെട്ട സ്വകാര്യകമ്പനികളുടെ മേലധികാരികളുമായി തുറമുഖ ഡയറക്ടര്‍ക്കോ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയാക്കാനായില്ല. ഇവരുമായി തുറമുഖ ഡയറക്ടറോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ക്രയവിക്രയങ്ങള്‍ നടത്തിയിട്ടില്ല.
ജേക്കബ് തോമസിെൻറ എറണാകുളത്തെ വീട്ടില്‍ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി കരാറുറപ്പിച്ചു എന്നതിനും തെളിവില്ല. സര്‍ക്കാറിെൻറ ഭരണാനുമതിക്കുശേഷമാണ് സിഡ്‌കോക്കും കെല്‍ട്രോണിനും കരാര്‍ നൽകാന്‍ തീരുമാനിച്ചത്. പ്രവൃത്തികളില്‍ പാകപ്പിഴ കണ്ടാല്‍ സര്‍ക്കാറിന് നടപടിയെടുക്കാം. ഒരുപരാതി പരിഗണിക്കെ കൂടുതല്‍ തെളിവില്ലാതെ വീണ്ടും സമാന പരാതി നൽകുന്നത് ഒഴിവാക്കണമെന്നും ഇവ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും ഉത്തരവില്‍ പറഞ്ഞു.
സര്‍ക്കാറിെൻറ അധികാരം നീതിപീഠം മാനിക്കണം –കോടിയേരി
വിജിലൻസ് ഡയറക്ടറെ നിയമിക്കുന്നതും നിലനിർത്തുന്നതുമായ കാര്യങ്ങളിൽ സർക്കാറിെൻറ അധികാരം നീതിപീഠം മാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവിധ വശങ്ങള്‍ പരിശോധിച്ചാണ് വിജിലന്‍സ് ഡയറക്ടറെ നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭരണനിര്‍വഹണ വിഭാഗത്തിനുള്ള അധികാരം കോടതി മാനിക്കണം. ഹൈേകാടതി പരാമര്‍ശത്തെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.