Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​മധുവിൻെറ കൊലപാതകം:...

​മധുവിൻെറ കൊലപാതകം: ഫേസ്ബുക്കിൽ വീണ്ടും ആഞ്ഞടിച്ച് ജേക്കബ് തോമസ്

text_fields
bookmark_border
​മധുവിൻെറ കൊലപാതകം: ഫേസ്ബുക്കിൽ വീണ്ടും ആഞ്ഞടിച്ച് ജേക്കബ് തോമസ്
cancel
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ്​ മധുവിനെ ക്രിമിനലുകൾ അടിച്ചുകൊന്ന സംഭവത്തിൽ വീണ്ടും വിമർശനവുമായി ഡി.ജി.പി ജേക്കബ് തോമസ്. ത​​െൻറ ഫേസ്‌ബുക്ക് പേജിൽ ‘പാഠം ആറ്, കാട്ടിലെ കണക്ക്’ എന്ന തലക്കെട്ടിൽ ഇട്ട പോസ്​റ്റിൽ ജേക്കബ് തോമസ് രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങളാണെന്നും അടിയേറ്റു മരിച്ചവത്​ ഒരാളാണെന്നും ചൂണ്ടിക്കാട്ടുന്ന പോസ്​റ്റിൽ മരിച്ചുജീവിക്കുന്നത് 31,000 പേരാണെന്ന്​ പറയുന്നു​.

500 കോടി രൂപ മുടക്കി എന്നും സുഖിച്ച് ജീവിക്കുന്നത് 28 വകുപ്പുകളിലുള്ളവരാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലൻസി​െൻറ ബി.ടി ഓഡിറ്റ് ആളെ തട്ടിയെന്ന്​ പരിഹസിക്കുന്ന ജേക്കബ് തോമസ് ‘നാം മുന്നോട്ട്, കാടി​​െൻറ മക്കൾ പിന്നോട്ട്!’ എന്നു പറഞ്ഞാണ് പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്.

മധുവിൻെറ കൊലപാതകത്തിൽ കഴിഞ്ഞദിവസവും ജേക്കബ് തോമസ് ഫേസ്‌ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്നായിരുന്നു മുൻ വിജിലൻസ് ഡയറക്ടറുടെ കുറിപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomasmob attackattapapdimadhu deathadivasi man
News Summary - jacob thomas
Next Story