ജയ് ശ്രീറാം കേൾക്കുമ്പോൾ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല -ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: രാഷ്ട്രീയം നല്ല ജോലിയാണെന്നും താൻ എന്തിന് അത് വേണ്ടെന്ന് വെക്കണമെന്നും ഡി.ജി.പി ജേക്കബ് തോമസ്. തോറ്റ എം.പിമാർക്കുവരെ ശമ്പളമുള്ള പദവി ലഭിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിൽ എന്താണ് തെറ്റ്. തെൻറ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസിൽ പെങ്കടുക്കുകയായിരുന്നു ജേക്കബ് തോമസ്.
മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല. ദ്രോഹിച്ചിട്ടുമില്ല. ഒാഖിദുരന്തത്തിൽ താൻ നടത്തിയ പ്രസ്താവന സംബന്ധിച്ച് നാല് പത്രങ്ങളിൽ വന്ന വാർത്തകൾ വെട്ടിയെടുത്ത് അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അത്തരമൊരു റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി എന്ത് െചയ്യും.
‘ജയ് ശ്രീറാം’ എന്ന് കേൾക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഭയമുണ്ടാകേണ്ട കാര്യമില്ല. താക്കോൽ സ്ഥാനത്തുള്ള പല ഉദ്യോഗസ്ഥർക്കും രാഷ്ട്രീയചായ്വുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും ആർ.എസ്.എസ് ചായ്വുണ്ടെന്ന പരോക്ഷമായ പ്രതികരണവും അദ്ദേഹം നടത്തി. ആ വിഷയത്തിൽ നിങ്ങൾക്കറിയാത്ത കൂടുതൽ വിവരങ്ങൾ തനിക്കറിയാമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
ബി.ജെ.പി മോശം രാഷ്ട്രീയപാർട്ടിയാണെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.