Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേക്കബ്​ തോമസ്​...

ജേക്കബ്​ തോമസ്​ വീണ്ടും അവധി നീട്ടി: പദവിയിൽ അനിശ്ചിതത്വം

text_fields
bookmark_border
ജേക്കബ്​ തോമസ്​ വീണ്ടും അവധി നീട്ടി: പദവിയിൽ അനിശ്ചിതത്വം
cancel

തിരുവനന്തപുരം: സർക്കാർ നിർദേശത്തെ തുടർന്ന്​ അവധിയിൽ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരുമാസത്തേക്ക്​ കൂടിയാണ്​ അവധി നീട്ടിയിരിക്കുന്നത്​. അവധി അപേക്ഷ കഴിഞ്ഞ ദിവസം സർക്കാറിന്​ കൈമാറി. ഇതോടെ ജേക്കബ്​ തോമസി​​​െൻറ അവധി മൂന്നു മാസമാകും . 

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു രണ്ടുമാസം മുന്‍പാണു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, സർക്കാർ നിർദേശമനുസരിച്ചാണ്​ അദ്ദേഹം നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. വ്യക്തിപരമായ കാരണത്താൽ അവധിയെടുക്കുന്നു​െവന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്​. 

വിജിലൻസ്​ ഡയറക്​ടറായി ലോക്​നാഥ്​ ബെഹ്​റയെ നിയമിച്ച സാഹചര്യത്തിൽ  ജേക്കബ് തോമസിനെ ഏതു പദവി നൽകുമെന്ന്​​ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതി​​​െൻറ ഭാഗമായാണ്​  അവധിനീട്ടിയെടുക്കാൻ സർക്കാർ നിർദേശിച്ചതെന്നാണ് വിവരം.

വിജിലൻസിനെതിരെ ഹൈക്കോടതിയുടെ തുടർച്ചയായ വിമർശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും  കണക്കിലെടുത്താണു ജേക്കബ് തോമസിനെ ആദ്യം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpjacob thomasvigilance
News Summary - Jacob Thomas's leave extented
Next Story