ഒരു മുന്നണിയോടും അയിത്തമില്ലെന്ന് യാക്കോബായ സഭ
text_fieldsകോലഞ്ചേരി: ഒരു രാഷ്ട്രീയ മുന്നണിയോടും അയിത്തം കൽപിക്കേണ്ടതില്ലെന്ന് യാക്കോബായ സഭ വർക്കിങ് കമ്മിറ്റി തീരുമാനം. സഭയെ സഹായിച്ചവരെ സഭ സഹായിക്കും. ഉചിത രാഷ്ട്രീയ തീരുമാനം എടുക്കാൻ വെള്ളിയാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പോലീത്തൻ സമിതി, സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, സമരസമിതി എന്നിവയുടെ സംയുക്തയോഗം നടക്കും.
സഭ നടത്തുന്ന സമരപരിപാടികൾ തുടരാനും അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം വിളിച്ച് ഭാവിപ്രവർത്തനം സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഏലിയാസ് മോർ അത്താനാസിയോസ്, സ്ലീബാപോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സി.കെ. ഷാജി ചുണ്ടയിൽ, അഡ്വ. പീറ്റർ കെ. ഏലിയാസ്, മിഖായേൽ റമ്പാൻ, ദാനിയേൽ തട്ടാറ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.