യാക്കോബായ സഭ കോർ എപ്പിസ്കോപ്പ ഔസേഫ് പാത്തിയ്ക്കൽ അന്തരിച്ചു
text_fieldsപെരുമ്പാവുർ: മലങ്കര യാക്കോബായ സുറിയാനി സഭ കോർ എപ്പിസ്കോപ്പ ഔസേഫ് പാത്തിയ്ക്കൽ (85) അന്തരിച്ചു. യാക്കോബായ സഭ വൈദിക കോ ട്രസ്റ്റിയായ ഔസേഫ് പാത്തിയ്ക്കൽ, പെരുമ്പാവുർ മുനിസിപ്പൽ മുൻ കൗൺസിലറും പ്രതിപക്ഷ ഉപ നേതാവുമായിരുന്നു.
സഭ വർക്കിങ് കമ്മിറ്റിയംഗം, മാനേജിങ് കമ്മിറ്റിയംഗം, ലീഗൽ സെൽ അംഗം, സഭ സമാധാന കമ്മിറ്റിയംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, പെരുമ്പാവൂർ എക്യുമെനിക്കൽ ക്ലർജി അസോസിയേഷൻ പ്രസിഡന്‍റ്, പാത്തിയ്ക്കൽ കുടുംബയോഗം പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പരേതരായ ഫാദർ പൗലോസ് പാത്തിയ്ക്കൽ-അന്നമ്മ ദമ്പതികളുടെ മകനാണ്. 1956 ജൂൺ 30ന് ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപോലിത്തയിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. 1961 മാർച്ച് 31 കശീശയായി. 1987ൽ ദമാസ്കസിൽവെച്ച് മാർ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ ബാവ കോർ എപ്പിസ്കോപ്പയായി ഉയർത്തി.
പോത്താനിക്കാട്, തൃശൂർ ചെമ്പുക്കാവ്, കിഴക്കമ്പലം, പിണ്ടിമന, ഏലൂർ, വേങ്ങൂർ, ഒാടയ്ക്കാലി, കൽക്കുരിശ്, ആലുവ യു,സി കോളജ്, ആലുവ തൃക്കുന്നത്ത്, ചെറിയ വാപ്പാലശ്ശേരി, അകപ്പറമ്പ്, പിറവം, പെരുമ്പാവൂർ, ടൊറന്‍റോ എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ റൂർക്കല, ജംഷഡ്പൂർ, കൻസ് ബഹാർ, ബുർള, ഹിറാക്കുഡ്, സാംമ്പൽപൂർ തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനം ചെയ്തു.
മക്കൾ: എബ്രഹാം ജോസഫ്, ജോർജ് ജോസഫ് (പാത്തിയ്ക്കൽ ഒാട്ടോ സ്റ്റോഴ്സ് ആൻഡ് പാത്തിയ്ക്കൽ ഒാട്ടോ ഏജൻസി), പരേതനായ പോൾ ജോസഫ്, ഫാദർ ജോൺ ജോസഫ് (വികാരി, മംഗലുത്തുനട സെന്‍റ് ജോർജ് ചാപ്പൽ, അന്ന. മരുമക്കൾ: ലിസി വള്ളിക്കാടിൽ മഴുവന്നൂർ, മെറീന എടപ്പങ്ങാട്ടിൽ മുളന്തുരുത്തി, ഷാബു പോൾ, കാഞ്ഞിരവേലി, രജന പേന്താലയിൽ, വേളൂർ (എച്ച്.എസ്.എസ്.ടി, എം.സി.എംഎച്ച്.എസ്.എസ് പട്ടിമിറ്റം). സഹോദരങ്ങൾ: ഷെവലിയാർ പൗലോസ് പാത്തിയ്ക്കൽ, അമ്മിണി വർഗീസ് പൊയ്ക്കാട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.