കാതോലിക്ക ബാവക്ക് കബറിടമൊരുങ്ങുന്നത് ആസ്ഥാനത്തിനരികെ
text_fieldsകോലഞ്ചേരി: താൻതന്നെ പണിതുയർത്തിയ സഭാ ആസ്ഥാനത്ത് തോമസ് പ്രഥമൻ ബാവക്ക് അന്ത്യനിദ്ര. പുത്തൻകുരിശ് ടൗണിനോട് ചേർന്ന അഞ്ചേക്കറിലാണ് മനോഹരമായ രീതിയിൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ പാത്രിയാർക്ക സെൻറർ പണിതത്.
സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാർക്കും അനുബന്ധ സംഘടനകൾക്കുമുള്ള ഓഫിസുകളും സജ്ജീകരണങ്ങളും ഇവിടെ ഒരുക്കി. സഭാ മേലധ്യക്ഷന്മാരായ രണ്ട് പാത്രിയാർക്കീസ് ബാവമാർക്കും മലങ്കര സന്ദർശനവേളകളിൽ ഇവിടം ആതിഥ്യമരുളി. ദമസ്കസിലെ പാത്രിയാർക്കാ അരമനയുടെ മാതൃകയിൽ നിർമിച്ച സഭയുടെ പ്രാദേശിക ആസ്ഥാനത്തോട് ചേർന്നുതന്നെ മാർ അത്തനേഷ്യസ് കത്തീഡ്രലും സ്ഥാപിച്ചു. ഇവിടെയാണ് ബാവക്ക് കബറിട മൊരുങ്ങുന്നത്.
ഇതിനോടുചേർന്ന് ഒരു ആർട്സ് ആൻഡ് സയൻസ് കോളജും സ്ഥാപിച്ചു. യാക്കോബായ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിലായി ഡെന്‍റൽ കോളജുൾെപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ ബാവ മുൻകൈ എടുത്തു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ സഹായസഹകരണം ഉറപ്പാക്കാൻ ബാവ തന്നെ മുൻകൈ എടുക്കുകയായിരുന്നു. എം.എ. യൂസുഫലി അടക്കമുള്ള വ്യവസായ പ്രമുഖരുമായും അടുത്ത ബന്ധമായിരുന്നു ബാവക്കുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.