പള്ളി കൈയേറ്റങ്ങൾക്കെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രക്ഷോഭത്തിന്
text_fieldsകോലഞ്ചേരി: പള്ളി കൈയേറ്റങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാൻ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. സർക്കാറിെൻറ മധ്യസ്ഥതയിലുള്ള ചർച്ച ആരംഭിച്ച സാഹചര്യത്തിൽ നിർത്തിെവച്ച സമര പരിപാടികളാണ് പുനരാരംഭിക്കുന്നത്.
ഓർത്തഡോക്സ് സഭയുമായി ഇനി അനുരഞ്ജന ചർച്ചക്കില്ലെന്നും സഭകളുടെ യോജിപ്പ് അടഞ്ഞ അധ്യായമാണെന്നും യോഗം വിലയിരുത്തി. സമരം പുനരാരംഭിക്കുന്നതിെൻറ ഭാഗമായി അടുത്ത ഞായറാഴ്ച മുതൽ ഓർത്തഡോക്സ് വിഭാഗം കൈയേറിയ 52 പള്ളികളുൾെപ്പടെ മുഴുവൻ പള്ളികൾക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും.
തുടർന്ന് ജില്ല കലക്ടറേറ്റുകൾക്ക് മുന്നിലും തിരുവനന്തപുരം സെക്രേട്ടറിയറ്റിന് മുന്നിലും മെത്രാപ്പോലീത്തമാരുടെയും വൈദീകരുടെയും നേതൃത്വത്തിൽ അനിശ്ചിതകാല സമരമാരംഭിക്കും. ഇതോടൊപ്പം തന്നെ വയനാട് മീനങ്ങാടിയിലെ സാമുവൽ മാർ പീലക്സി നോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിൽനിന്നും സെക്രേട്ടറിയറ്റിന് മുന്നിലേക്ക് അവകാശ സംരക്ഷണ ജാഥ നടത്തും.
സമരപരിപാടികളുടെ നടത്തിപ്പിന് തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത കൺവീനറായി 71 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തേവോദേസ്യോസ്, മാത്യുസ് മാർ അന്തിമോസ്, സഭാ ഭാരവാഹികളായ സ്ലീബ പോൾ വട്ട വേലിൽ കോറെപ്പിസ്കോപ്പ, കമാൻഡർ സി.കെ. ഷാജി ചുണ്ടയിൽ, പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.