Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎത്ര പെരുന്നല്ലിക്ക...

എത്ര പെരുന്നല്ലിക്ക തളം വെച്ചാലും മുരളി പെരുന്നല്ലിയുടെ ജാതി ഭ്രാന്ത് മാറില്ല -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
എത്ര പെരുന്നല്ലിക്ക തളം വെച്ചാലും മുരളി പെരുന്നല്ലിയുടെ  ജാതി ഭ്രാന്ത് മാറില്ല -രാഹുൽ മാങ്കൂട്ടത്തിൽ
cancel
Listen to this Article

തിരുവനന്തപുരം: ജയ് ഭീം, ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീമാണോ എന്ന് ചോദിച്ച സി.പി.എം നേതാവും മണലൂർ എം.എൽ.എയുമായ മുരളി പെരുനെല്ലിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ് എന്നായിരുന്നു രാഹുലിന്റെ വിമർശനം.

മുരളി സഖാവേ, ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംബേദ്ക്കർ വിരുദ്ധതയും ഭരണഘടനാ വിരോധവും മുരളിയിലോ സജി ചെറിയാനിലോ മാത്രം പരിമിത​മല്ല. ഡാങ്കേ തൊട്ട് ഇ.എം.എസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദലിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്' -രാഹുൽ കൂട്ടിച്ചേർത്തു.

'ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ബീമാണ്? പാലാവട്ടത്തിൽ തകർന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്' എന്നായിരുന്നു നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുടെ വിവാദ പരാമർശം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

"ജയ് ഭീം " എന്ന് UDF MLA മാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് "പാലത്തിന്റെ ബീം" ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് CPIM ന്റെ MLA മുരളി പെരുന്നെല്ലിയാണ്.

അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആർട്ടിക്കിൾ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം ....

മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് EMS വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് ......

മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Mamkootathilmurali perunelliJai BhimDr BR Ambedkar
News Summary - 'Jai Bhim' is not the beam of the bridge, it is the strong beam of the India -Rahul Mamkootathil
Next Story