പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണ് ഇന്ന്; സർക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് ജെയ്ക് സി. തോമസ്
text_fieldsകോട്ടയം: പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണിന്നെന്ന് ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ മഹത്വങ്ങൾക്കോ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ല. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താൻ പങ്കുവെച്ചത്. വികസന ചർച്ചക്കും സ്നേഹ സംവാദത്തിനുമായി താനാണ് യു.ഡി.എഫിനെ ക്ഷണിച്ചത്. പക്ഷെ ചർച്ചയിൽ നിന്ന് യു.ഡി.എഫ് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സർക്കാറിന്‍റെ വിലയിരുത്തലാകുമെന്നും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിക്കുമെന്നും ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി നിയസഭ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറിന് പൂർത്തിയാകും.
യുവാക്കൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്ന് വിധിയെഴുതും. ഈ മാസം എട്ടിന് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.